കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു. 64 വയസ്സായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുണ്ടെയെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുണ്ടെ കേന്ദ്ര ഗ്രാമവികസന മന്ത്രിയാണ്.

ദില്ലി വിമാനത്താവളത്തിനടുത്തുവെച്ചാണ് രാവിലെ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. മുണ്ടെ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്നു മുണ്ടെ. രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. അപകടമുണ്ടായ ഉടന്‍ തന്നെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു.

munde

കാറില്‍ മുണ്ടെയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മുണ്ടെയുടെ മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് ബി ജെ പി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. മുണ്ടെയുടെ കുടുംബം മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. നാളെ മഹാരാഷ്ട്രയില്‍ സംസ്‌കാരം.

മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നാണ് 64 കാരനായ ഗോപിനാഥ് മുണ്ടെ ഇത്തവണ ലോക്‌സഭയിലെത്തിയത്. നേരത്തെ അഞ്ച് തവണ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബീഡില്‍ എന്‍ സി പി സ്ഥാനാര്‍ഥിയായ സുരേഷ് ധാസിനെ രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുണ്ടെ പരാജയപ്പെടുത്തിയത്.

English summary
Gopinath Munde died in car accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X