കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ പീഡനക്കേസ് എബിവിപി ഏറ്റെടുക്കുന്നു?

Google Oneindia Malayalam News

ബാംഗ്ലൂര്‍: മാറത്തഹള്ളി വിബ്ജിയോര്‍ പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും എ ബി വി പി മാത്രം. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആദ്യം തന്നെ എ ബി വി പി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. തിങ്കളാഴ്ച വിബ്ജിയോര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ എ ബി വി പി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി.

വിധാന്‍ സൗധയ്ക്ക് മുന്നില്‍ ശനിയാഴ്ച നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് തിങ്കളാഴ്ച എ ബി വി പി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സ്‌കൂളിന്റെ പ്രധാന കവാടം തകര്‍ത്ത് അകത്തുകടക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമം പോലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ മറ്റൊരു ഗെയ്റ്റിലൂടെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കടന്നു. പോലീസ് ലാത്തി ഉപയോഗിച്ചാണ് കുട്ടികളെ നേരിട്ടത്. ലാത്തിച്ചാര്‍ജ്ജില്‍ എ ബി വി പി പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റു.

abvp-bangaore

ജൂലൈ രണ്ടിനാണ് വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും നടുക്കിയ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്‌കേറ്റിംഗ് പരിശീലകനെ ഞായറാഴ്ച പോലീസ് പിടികൂടിയിരുന്നു. സ്‌കൂളിന്റെ പ്രതിനിധികളുമായി തങ്ങള്‍ക്ക് ചര്‍ച്ച നടത്തണം എന്നാവശ്യപ്പെട്ടാണ് എ ബി വി പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രക്ഷോഭം നടത്തിയത്. സമാധാനപരമാണ് തങ്ങളുടെ പ്രകടനം എന്നാല്‍ പോലീസ് ബോധപൂര്‍വ്വം കയ്യേറ്റം നടത്തി പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമാണ് എന്ന് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ കടുത്ത നടപടി ആവശ്യപ്പെട്ട് എ ബി വി പി പ്രവര്‍ത്തകര്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. വിധാന്‍ സൗധയ്ക്ക് മുന്നില്‍ എ ബി വി പി നടത്തിയ പ്രകടനം വന്‍ ശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി ഫ്രീഡം പാര്‍ക്കിലും ടൗണ്‍ ഹാള്‍ പരിസരത്തും എ ബി വി പി പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തി.

English summary
Bangalore rape: ABVP workers clash with police in front of Vibgyor High School, Marathahalli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X