കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണു പെണ്ണും ഒരുമിച്ച്, ഇംഗ്ലീഷ് മീഡിയം... ഇതാ ഒരു മദ്രസ

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: മദ്രസകള്‍ മതപഠന കേന്ദ്രങ്ങള്‍ മാത്രമാണെന്നും, അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാറില്ലെന്നും, അവിടെ പൊതുവിദ്യാഭ്യാസം നല്‍കുന്നില്ലെന്നും ആരോപിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ കേട്ടോളോ എല്ലാ മദ്രസകളും അങ്ങനെയല്ല. പശ്ചിമ ബംഗാളില്‍ നിന്നുള്ള വാര്‍ത്ത...

ഒരു സാധാരണ സ്‌കൂള്‍ പോലെയാണ് പശ്ചിമ ബംഗാളിലെ പാനിനാലയിലെ മദ്രസ കണ്ടാല്‍ തോന്നുക. പാനിലാല്‍ ഇംഗ്ലീഷ് മീഡിയം ഗവണ്‍മെന്റ് ഹൈ മദ്രസ എന്നാണ് പേര്. യൂണിഫോമണിഞ്ഞ കുട്ടികളും, കളിക്കാന്‍ കളിസ്ഥലവും ഉള്ള മദ്രസ. കൂടാതെ ഇംഗ്ലീഷ് മീഡിയവും.

Madrasa

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരിഷ്‌കാരങ്ങളുടെ ഭാഗമാണിത്. സംസ്ഥാനത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം മദ്രസയാണ് നാദിയ ജില്ലയിലെ പാനിനാലയില്‍ സ്ഥാപിച്ചിരിക്കുന്നത്. സിബിഎസ്ഇ സിലബസ് പ്രകാരമാണ് ഇവിടെ അധ്യയനം.

മോഡേണ്‍ മദ്രസ എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അഞ്ചേക്കര്‍ സ്ഥലത്ത് വിശാലമായ കാമ്പസാണ് ഇതിനായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പെട്ടെന്ന് കണ്ടാല്‍ സ്‌കൂളാണെന്ന് തോന്നിപ്പോകുമെങ്കിലും അറബികും ഖുറാനും നിര്‍ബന്ധ വിഷയങ്ങളാണിവിടെ.

എന്തായാലും മോഡേണ്‍ മദ്രസക്ക് പശ്ചിമ ബംഗാളില്‍ നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ബംഗാളിലെ മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥക്ക് ഇത്തരം മതപഠന ശാലകള്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം.

English summary
In this madrasa, boys and girls sit together and speak English
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X