കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഇന്ത്യ ഗാസക്ക് നല്‍കുന്നത് 6 കോടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യയുടെ ധനസഹായം. ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യ നല്‍കുന്നത്. ആറ് കോടി രൂപ.

ഗാസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ ഫണ്ടിലേക്കാണ് ഇന്ത്യ തുക നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മരുന്നും, ഭക്ഷണവും അഭയകേന്ദ്രങ്ങളും ഒരുക്കുന്നതിനായിരിക്കും ഇത് ഉപയോഗിക്കുക.

Gaza

ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇസ്രായേലിന് അനുകൂല നിലപാടെടുക്കുന്നു എന്ന ആരോപണം നില നില്‍ക്കുമ്പോഴാണ് ഇത്തരമൊരു തീരുമാനം. ഇസ്രായേല്‍ നയതന്ത്ര വിദഗ്ധര്‍ ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.

ഐക്യരാഷ്ട്രസഭ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്കാണ് ഇന്ത്യ പണം നല്‍കുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഒരു മില്ല്യണ്‍ ഡോളര്‍ നല്‍കാറുണ്ട്. ഇത്തവണ അത് ദുരിതമനുഭവിക്കുന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് നല്‍കാനാണത്രെ തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചെങ്കിലും ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിന് എതിരായി നിലപാടെടുക്കാനുള്ള ധൈര്യവും കാണിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യ ഇസ്രായേലിന് എതിരായാണ് വോട്ട് ചെയ്തത്.

English summary
As the Gaza conflict shows no immediate signs of let-up and the number of deaths, including of scores of children, mount to over 1,400, a concerned India is planning to send $1 million to a UN fund to provide aid to the suffering Palestinians fleeing the battle zone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X