കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂര്‍ണഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി

Google Oneindia Malayalam News

ജമ്മു: എട്ട് മാസം ഗര്‍ഭിണിക്ക് ആശുപത്രിയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കിയയതായി പരാതി. ജമ്മുവിലെ പ്രശസ്തമായ ഒരു ആശുപത്രിയിലാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് ഗുളിക നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഗ്ലൂക്കോസ് ഡ്രിപ് കയറ്റാന്‍ വേണ്ടി ആശുപത്രിയിലെത്തിയ യുവതിക്കാണ് ഗര്‍ഭം അലസിപ്പിക്കാനുളള ഗുളിക നല്‍കിയത്. ഗ്ലൂക്കോസിന് വേണ്ടിയാണ് താന്‍ ആവശ്യപ്പെട്ടത് എന്നും എന്നാല്‍ ആശുപത്രി അധികൃതര്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല എന്നും യുവതി പോലീസിനോട് പറഞ്ഞു. ആളുമാറിയാണ് ആശുപത്രി അധികൃതര്‍ യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതത്രെ.

jammu-and-kashmir

മരുന്ന് കഴിച്ച് വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞ ശേഷം യുവതിക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയിലേക്ക് തന്നെ യുവതിയെ കൊണ്ടുപോയി. വിശദമായ പരിശോധന നടത്തിയ ശേഷം, കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

യുവതിയുടെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. യുവതിയുടെ കുടുംബം പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെയും രണ്ട് ആശുപത്രി ജീവനക്കാരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

English summary
In Jammu, a leading hospital accidentally gave abortion pills to an 8-month pregnant woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X