കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയെ ഹിന്ദിയില്‍ അഭിസംബോധന ചെയ്യും

  • By Gokul
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഹിന്ദിയില്‍ അഭിസംബോധന ചെയ്യും. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് അറിയിച്ചത്. സപ്തംബര്‍ 27നാണ് പ്രധാനമന്ത്രി യുഎന്നില്‍ പ്രസംഗിക്കുന്നത്.

താനും ഒരിക്കല്‍ യുഎന്നില്‍ ഹിന്ദിയില്‍ പ്രസംഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ് ആയിരുന്നു ആദ്യമായി യുഎന്നില്‍ ഹിന്ദിയില്‍ സംസാരിച്ചതെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭാഷയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.

modi

ഇന്ത്യന്‍ ജനസംഖ്യയുടെ 55 ശതമാനം മാത്രമാണ് നിത്യജീവിതത്തില്‍ ഹിന്ദി ഉപയോഗിക്കുന്നത്. എന്നാല്‍ പൊതു ഭാഷയായ ഹിന്ദി 90 ശതമാനം ആളുകള്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതമാണ് ഭാഷകളുടെ മാതാവെങ്കില്‍ ഹിന്ദിയും മറ്റു പ്രാദേശിക ഭാഷകളും സഹോദരിമാരാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

മാതൃഭാഷയല്ലാതിരുന്നിട്ടും മാഹാത്മാ ഗാന്ധി, ബാല ഗംഗാധര തിലക്, തുടങ്ങിയവര്‍ ഹിന്ദി ഭാഷയ്ക്ക് നല്‍കിയ പ്രാധാന്യവും ഭാഷയുടെ പ്രചാരണത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയില്‍ പരിപാടിയില്‍ പങ്കെടുത്തു. സാധാരണക്കാര്‍ക്കുവേണ്ടി രാജ്യത്തെ എല്ലാ വകുപ്പുകളും ഹിന്ദിയില്‍ വെബ്‌സൈറ്റ് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Prime minister Narendra Modi to address UN General Assembly in Hindi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X