കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് വീണ്ടും തിരിച്ചടി, മദനിയുടെ ജാമ്യം നീട്ടി

Google Oneindia Malayalam News

ദില്ലി: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി. ഒരുമാസത്തേക്കാണ് ജാമ്യം നീട്ടിയത്. മദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ചികിത്സയ്ക്ക് വേണ്ടിയല്ല, വി വി ഐ പികളുമായി കൂടിക്കാഴ്ച നടത്താനാണ് മദനി ജാമ്യത്തില്‍ കഴിയുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന മദനിക്ക് ജൂലൈ 11 നാണ് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്കായിരുന്നു ജാമ്യം. ആഗസ്ത് പതിനൊന്നിന് മദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് കൂടി സുപ്രീം കോടതി നീട്ടിയിരുന്നു. ചികിത്സ തുടരണമെന്ന മദനിയുടെ ആവശ്യം പരഗണിച്ചാണ് കോടതി ജാമ്യക്കാലാവധി നീട്ടിയത്.

madani

എന്നാല്‍ മദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനാണ് മദനി തന്റെ ജാമ്യക്കാലാവധി ഉപയോഗിക്കുന്നതെന്നും മദനിയെ 14 വി വി ഐ പികള്‍ സന്ദര്‍ശിച്ചു എന്നും സര്‍ക്കാര്‍ വാദിച്ചു. മദനിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച 14 വി വി ഐ പികളുടെ പേര് വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

മദനിക്ക് ജാമ്യം നല്‍കുന്നതിന് തുടക്കം മുതലേ കര്‍ണാടക സര്‍ക്കാര്‍ എതിരായിരുന്നു. മദനി ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ട്. നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ് അബ്ദുള്‍ നാസര്‍ മദനി എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. കേസിലെ സാക്ഷികളെ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്ന് കോടതി മദനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Supreme Court extended Madani's bail. Earlier Karnataka government has appealed in the Supreme Court to cancel the bail given to PDP leader Abdul Nasar Madhani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X