കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണു പെണ്ണും ഒപ്പമിരിക്കുന്നത് വിലക്കി സൗദി എയര്‍ലൈന്‍സ്

  • By Gokul
Google Oneindia Malayalam News

റിയാദ്: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത സൗദി അറേബ്യയിലെ സൗദി എയര്‍ലൈന്‍സ് തങ്ങളുടെ വിമാനത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സീറ്റുകള്‍ നല്‍കാനാണ് കമ്പനി അധികൃതരുടെ തീരുമാനം. തങ്ങളുടെ ഭാര്യമാര്‍ അന്യപുരുഷനൊപ്പം സഞ്ചരിക്കുന്നത് ഇഷ്ടമാകുന്നില്ലെന്ന സൗദിയിലെ കുബേരന്മാരുടെ പരാതിയെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമനുവദിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്ന സൗദിയില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ക്ക് പുതുമയില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭാര്യമാരെ വിശ്വാസമില്ലാത്തതാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാന്‍ കാരണമെന്ന് ചിലര്‍ പ്രതികരിച്ചു.

gender-discrimination

ലോകത്ത് ആദ്യമായാണ് ഒരു വിമാനക്കമ്പനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത്തരത്തില്‍ പ്രത്യേകം സീറ്റുകള്‍ നല്‍കുന്നതെന്നാണ് വിവരം. ഭാര്യയും ഭര്‍ത്താവും ആണെന്നു തെളിയിച്ചാല്‍ മാത്രമേ ഇനിമുതല്‍ ഒപ്പമുള്ള സീറ്റുകള്‍ അനുവദിക്കുകയുള്ളൂവെന്ന് സൗദി എയര്‍ലൈന്‍സ് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഹദാണ് അറിയിച്ചു.

കര്‍ശനമായ ഇസ്ലാമിക് നിയമം അനുസരിച്ചാണ് സൗദി എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുന്നത്. വിമാനത്തിനുള്ളിലും എയര്‍ പോര്‍ട്ടിലുമെല്ലാം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു വിമാനങ്ങളിലേതുപോലെ മദ്യമോ മറ്റു ലഹരി വസ്തുക്കളോ സൗദി എയര്‍ലൈന്‍സില്‍ ലഭിക്കുകയില്ല. ഇതിനെല്ലാം പുറമെയാണ് സ്ത്രീകളുടെ സീറ്റുകളില്‍ മാറ്റം വരുത്താനും വിമാനക്കമ്പനി ഒരുങ്ങുന്നത്.

English summary
complaints from male passengers; Saudi Arabian airline to separate genders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X