കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ കൊല: 10 സംശയങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു അവിഹിത ബന്ധത്തിന്റെ കണക്കില്‍ രണ്ട് കൊലപാതകങ്ങളാണ് ആറ്റിങ്ങലിലെ ആലംകോട്ട് എഴുതി ചേര്‍ക്കപ്പെട്ടത്. ഒരു കൊലപാതക ശ്രമവും. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായ നിനോ മാത്യുവും അനുശാന്തിയും ഇങ്ങനെയൊരു കൃത്യം നിര്‍വ്വഹിക്കാന്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നോ...?

പോലീസ് പറയുന്ന കഥകള്‍ മുഴുവന്‍ വിശ്വാസ്യയോഗ്യം തന്നെയാണോ...? പ്രണയത്തിനപ്പുറത്തേക്ക് ഇതിനിടയില്‍ വേറെ എന്തെങ്കിലും കാര്യങ്ങളുണ്ടോ...?

ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ ഓരോ ദിവസവും വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ സാധാരണക്കാനുണ്ടാകുന്ന ചില സംശയങ്ങളാണ് ഇതെല്ലാം. പോലീസിന്റെ അന്വേഷണത്തിന് ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ കഴിയുന്നുമില്ല. ഇത്രയും വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും ഒക്കെ ഉള്ള അനുശാന്തിയും നിനോ മാത്യുവും എന്തിനാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത്....ആറ്റിങ്ങല്‍ ഇരട്ടക്കൊലയെക്കുറിച്ച് ചില സംശയങ്ങള്‍...

ഇതു സത്യത്തില്‍ പ്രണയംതന്നെയോ

ഇതു സത്യത്തില്‍ പ്രണയംതന്നെയോ

അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള പ്രണയം തന്നെയാണോ ഈ കൊലപാതകങ്ങളിലേക്ക് നയിച്ചത്. അതിനുമപ്പുറം എന്തെക്കെയോ ചില കാര്യങ്ങള്‍ ഈ കൊലക്ക് പിറകില്‍ ഉണ്ടായിക്കൂടെ

കൊലക്ക് ശേഷം സുഖജീവിതം സാധ്യമോ

കൊലക്ക് ശേഷം സുഖജീവിതം സാധ്യമോ

അനുശാന്തിയുടെ മകളേയും ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കൊന്ന് കഴിഞ്ഞാല്‍ തങ്ങള്‍ക്ക് സുഖമായി ജീവിക്കാനാകും എന്ന് നിനോ മാത്യുവും അനുശാന്തിയും കരുതിയിരുന്നോ... അത്രക്ക് ബുദ്ധിയില്ലാത്തവരാണോ അവര്‍

ലിജേഷിന്റെ സമ്മതമുണ്ടായിട്ടും എന്തിന് കൊലപാതകം

ലിജേഷിന്റെ സമ്മതമുണ്ടായിട്ടും എന്തിന് കൊലപാതകം

വേണമെങ്കില്‍ നിനോ മാത്യുവിനൊപ്പം ജീവിച്ചോളാന്‍ അനുശാന്തിയുടെ ഭര്‍ത്താവ് നിനോ മാത്യു നേരത്തെ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്യാന്‍ ഇവര്‍ തയ്യാറായത്.

അമ്മക്ക് മകളോട് അല്‍പം പോലും സ്‌നേഹമില്ലേ...

അമ്മക്ക് മകളോട് അല്‍പം പോലും സ്‌നേഹമില്ലേ...

സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ അനുശാന്തി കൂട്ടു നില്‍ക്കുമോ...? കുഞ്ഞിന്റെ മൃതദേഹംപോലും കാണാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും വലിയ കാരണം കാണില്ലേ...

കൊലക്ക് ശേഷം എസ്എംഎസ് അയച്ചതെന്തിന്

കൊലക്ക് ശേഷം എസ്എംഎസ് അയച്ചതെന്തിന്

നല്ല വിദ്യാഭ്യാസമുള്ള ആളാണ് നിനോ മാത്യു. ഹോളിവുഡ് ക്രൈം ത്രില്ലറുകളുടെ ആരാധകന്‍. കൊലപാതകത്തിന് ശേഷം അനുശാന്തിയുടെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയച്ചാല്‍ അത് പിടിക്കപ്പെടുമെന്ന ബോധം നിനോ മാത്യുവിന് ഉണ്ടായിരുന്നില്ലേ

ഇതൊരു കൊടും ചതിയുടെ കഥയാണോ

ഇതൊരു കൊടും ചതിയുടെ കഥയാണോ

അവിഹിത ബന്ധം വീട്ടിലറിഞ്ഞതിന് ശേഷം അനുശാന്തി ഒരു പക്ഷേ നിനോയെ മനപ്പൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ പകപൂണ്ട നിനോ അനുശാന്തിയെ കൂടി കുടുക്കാന്‍ വേണ്ടിയായിരിക്കുമോ ഇങ്ങനെ ഒരു കൊലപാതകം ചെയ്തത്.

എന്തിന് ബേസ് ബോള്‍ ബാറ്റ്

എന്തിന് ബേസ് ബോള്‍ ബാറ്റ്

ബേസ്‌ബോള്‍ ബാറ്റ് എന്നൊരു ആയുധം നിനോ മാത്യു തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്. മലയാളിക്ക് തീരെ പരിചയമില്ലാത്ത ഒരു സാധനം ഉപയോഗിച്ചാല്‍ അന്വേഷണം വഴിമാറിപ്പോകുമെന്ന് കരുതിയോ

സ്വയം കൊലപാതകിയായതെന്തിന്

സ്വയം കൊലപാതകിയായതെന്തിന്

നല്ല സാമ്പത്തിക സ്ഥിതിയുണ്ട് നിനോ മാത്യുവിനും അനുശാന്തിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ സ്വയം കൃത്യം നിര്‍വ്വഹിക്കാന്‍ ഒരാള്‍ തയ്യാറാകുമോ?

മാനസികരോഗി

മാനസികരോഗി

നിനോ മാത്യു ഒരു മാനസിക രോഗിയാണോ ? അല്ലെങ്കില്‍ എങ്ങനെയാണ് അയാള്‍ പിഞ്ചു കുഞ്ഞും മുത്തശ്ശിയും പിടഞ്ഞ് മരിക്കുന്നത് കണ്ടു നില്‍ക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തത്.

ലിജേഷിനെ വിളിച്ചുവരുത്തിയതെന്തിന്

ലിജേഷിനെ വിളിച്ചുവരുത്തിയതെന്തിന്

പിഞ്ചു കുഞ്ഞിനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയതിന് ശേഷം ലിജേഷിനെ നിനോ മാത്യു ഫോണില്‍ വിളിച്ചാണ് വീട്ടിലേക്കെത്താന്‍ പറഞ്ഞത്. ലിജേഷിനെ കൊന്നാല്‍ തന്നെയും ആ ഫോണ്‍ കോള്‍ വഴി പോലീസ് തന്നിലേക്കെത്തുമെന്ന് ചിന്തിക്കാനുള്ള ബോധം നിനോ മാത്യുവിന് ഉണ്ടായിരുന്നില്ലേ

English summary
Attingal twin murder: Some common doubts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X