കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശു 'പണികൊടുത്തു'... സിപിഐയുടെ 'കഥ' കഴിഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപരും: അങ്ങനെ യേശുദേവന്റെ പണിയില്‍ സിപിഐയുടെ 'കഥ' കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ... സിപിഐയുടെ മുഖമാസികയായി നവയുഗത്തില്‍ യേശു ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കഥ പ്രസിദ്ധീകരിച്ച സംഭവം വിവാദമായതാണ് വിഷയം.

വിവാദത്തെ നേരിടാതെ കൈകഴുകുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. പ്രശ്‌നമുണ്ടാക്കിയത് സാഹിത്യം ആയതുകൊണ്ട് ഇനി മാസികയില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.

CPI Navayugam

സിപിഎമ്മിന് 'ചിന്ത' പോലെയാണ് സിപിഐക്ക് നവയുഗം. പാര്‍ട്ടിയുടെ സൈദ്ധാന്തിക നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും അനുഭാവികളേയും അറിയിക്കുക എന്നാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ അതില് കഥയും കവിതയും ആവശ്യമില്ലല്ലോ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.

നവയുഗത്തിന്റെ സെപ്റ്റംബര്‍ 15 ന് പുറത്തിറങ്ങിയ പതിപ്പിലെ കഥാണ് വിവാദം ഉണ്ടാക്കിയത്. ആര്‍ തുളസീദാസ് എഴുതിയ 'പെസഹാനാളിലെ കുര്‍ബാന' എന്ന കഥയില്‍ യേശു ക്രിസ്തുവിനെ അവഹേളിച്ചു എന്നാണ് ആരോപണം. മഗ്ദലന മറിയവും യേശു ക്രിസ്തുവും തമ്മില്‍ വഴിവിട്ട ബന്ധം ആരോപിക്കുന്നുണ്ട് ഈ കഥയില്‍.

അതുകൊണ്ട് കഥ തീരുന്നില്ല. കാനായില്‍ വച്ച് ശേശു വെള്ളം വീഞ്ഞാക്കിയ സംഭവവും പിന്നീട് കുരിശ് മരണത്തിന് ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പും കഥാകൃത്തിന്‍റെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്.

വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരികയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെയാണ് നവയുഗത്തില്‍ ഇനി കഥയും കവിതയും പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചത്.

English summary
CPI decided not to publish any literary item in Navayugam after Jesus story controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X