കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമത്തിന്‍റെ മറവില്‍ നിര്‍ണായക രേഖകള്‍ കത്തിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് തീയിട്ടപ്പോള്‍ കത്തി നശിച്ചത് നിര്‍ണായക രേഖകളും. ചന്ദനക്കടത്തിന്‍റേയും വനം കയ്യേറ്റത്തിന്റെയും ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളുടെ രേഖകളാണ് കത്തിയമര്‍ന്നത്. ഇതുകൊണ്ട് തന്നെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.

Thamarassery Map

പശ്ചിമ ഘട്ട സംരക്ഷണ നിയമത്തില്‍ പ്രകോപിതരായ മണല്‍, ക്വാറി മാഫിയകളാണ് സമരത്തില്‍ അക്രമം അഴിച്ചുവിട്ടത് എന്നതായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ വനം മാഫിയക്ക് കൂടി പങ്കുണ്ട് എന്നാണ് താമരശ്ശേരി റേഞ്ച് ഓഫീസ് ആക്രമണത്തിലൂടെ വെളിവാകുന്നത്.

സംഘടിതവും ആസൂത്രിതവും ആയ ആക്രമണം ആയിരുന്നു ഫോറസ്റ്റ് ഓഫീസിന് നേരെ നടന്നത്. അഞ്ഞൂറോളം വരുന്ന സംഘമാണ് ഓഫീസ് തകര്‍ത്ത് തീയ്യിട്ടത്. വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളും കൊണ്ടായിരുന്നു ആക്രമണം. അതും പകല്‍ സമയത്ത്.

ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഭീഷണിപ്പെത്തി ഓടിച്ചാണ് റേഞ്ച് ഓഫീസിനും ദ്രുത കര്‍മ സേന ഓഫീസും തകര്‍ത്ത് തീയിട്ടത്. നാല് കെട്ടിടങ്ങളാണ് നശിച്ചത്. സ്ഥലത്തുണ്ടായിരുന്ന തൊണ്ടി വാഹനങ്ങളും വനംവകുപ്പ് വാഹനങ്ങളും അടക്കം ഏഴ് വാഹനങ്ങളാണ് തീയില്‍ അമര്‍ന്നത്. വനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളുടെ രേഖകളും തിരഞ്ഞ് പിടിച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

English summary
Thamarassery fores office attack: important documents destroyed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X