കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്:ഒരുമാസത്തെ വ്രതശുദ്ധിയ്‌ക്കൊടുവില്‍ നാളെ (29-07-2014- ചൊവ്വ) ചെറിയ പെരുന്നാള്‍ നിറവില്‍ സംസ്ഥാനം. അരുതായ്മയില്‍ നിന്ന് മനസ്സും ശരീരവും അടര്‍ത്തിയെടുത്തതിന്റെ നിര്‍വൃതിയില്‍ വിശ്വാസികള്‍ ഈദുല്‍ഫത്തറിനെ വരവേല്‍ക്കും.

ഞായറാഴ്ച സംസ്ഥാനത്ത് ഒരിടത്തും ശവ്വാല്‍ മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ റംസാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസിസമൂഹം ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. അതേ സമയം ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ഇന്നാണ് (28-07-2014- തിങ്കള്‍)

ramzan

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എം പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യ്ദ് ഇബ്രാഹിം ഖലിലുല്‍ബുഖാരി, ബേപ്പൂ ഖാസി, പണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിക്കുകയായിരുന്നു.

ത്യാഗത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ പെരുന്നാളും വിശ്വാസിയ്ക്ക് നല്‍കുന്നത്. വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധിയുടെ ആഘോഷമാണ് ഓരോ ഈദുല്‍ഫത്തറും. പള്ളികളും വീടുകളും കേന്ദ്രീകരിച്ച് ഫിത്തര്‍ സക്കാത്ത് നടന്നുവരുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ ലോകത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നാണ് ഫിത്തര്‍ സക്കാത്തിന്റെ താത്പര്യം.

English summary
This year Eid ul-Fitr on Monday, July 29, 2014, in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X