കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലച്ചിത്രം കണ്ട 18ലക്ഷം പേര്‍ക്ക് ഒറ്റരാത്രി കൊണ്ട് ചൈനയുടെ പണി

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിംഗ്: അശ്ലീല സൈറ്റുകള്‍ തടയാന്‍ കഴിയില്ലെന്ന് ഇന്ത്യ പറയുേേമ്പാള്‍ അയല്‍ രാജ്യമായ ചൈന പോണ്‍സൈറ്റുകള്‍ക്കെതിരായ നടപടികള്‍ തുടരുന്നു. അശ്ലീല ചിത്രങ്ങള്‍ കാണുന്നതിന് വേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്ുകളില്‍ ഉള്‍പ്പടെ ക്രിയേറ്റ് ചെയ്ത 18 ലക്ഷം അക്കൗണ്ടുകള്‍ ചൈന നശിപ്പിച്ചു. ചൈനീസ് സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ആണ് അക്കൗണ്ടുകള്‍ നശിപ്പിച്ചത്.

ഏപ്രിലില്‍ ആരംഭിച്ച ആന്റി പോണോഗ്രഫി ക്യാമ്പയിന്റെ ഭാഗമായാണ് ഇത്രയധികം അക്കൗണ്ടുകള്‍ ക്‌ളോസ് ചെയ്യുന്നത്. നീലച്ചിത്രങ്ങളും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിയ്ക്കുന്നതിനെ തടയുന്നതിന് വേണ്ടിയാണ് നീക്കം.

china, porn, movie

മൈക്രോ ബ്‌ളോഗ്‌സ്, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വീചാറ്റ്, ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസ് ക്യു ക്യു എന്നിവയിലെ അക്കൗണ്ടുകളാണ് സൈബര്‍ സ്‌പേസ് നശിപ്പിച്ചതെന്ന് ചൈനീസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരം അക്കൗണ്ടുകളെപ്പറ്റിയും സൈറ്റുകളെപ്പറ്റിയും ലഭിച്ച പരാതിയ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ നശിപ്പിച്ചത്. മൊബൈല്‍ മെസേജംിഗ് ആപ്പുകള്‍ ഏറെ ജനകീയമായ ചൈനയില്‍ ഏറ്റവും അധികം ഉപയോഗിയ്ക്കുന്ന മെസേജിംഗ് ആപ്പ് വീചാറ്റ് ആണ്.

English summary
China shuts around 1.8 million accounts in pornography crackdown: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X